ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ അപമാനിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്ത കോൺഗ്രസ് വക്താവ് ഷാമ മുഹമ്മദിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ഹർഭജൻ സിംഗ് . വിവാദത്തെ “നിർഭാഗ്യകരവും അനാവശ്യവും” എന്ന് വിശേഷിപ്പിച്ച ഹർഭജൻ ഷമയുടെ പ്രസ്താവനയിൽ നിരാശ പ്രകടിപ്പിച്ചു.
“രോഹിത് ശർമ്മയുടെ ഫിറ്റ്നസിനെക്കുറിച്ചുള്ള വിവാദം ദൗർഭാഗ്യകരവും അനാവശ്യവുമായിരുന്നു. അദ്ദേഹം ഒരു മികച്ച കളിക്കാരനും ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയ ക്യാപ്റ്റനുമാണ് . കായികതാരങ്ങളും വികാരമുള്ള മനുഷ്യരാണ്. കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ അത് വേദനിപ്പിക്കുന്നു. കളിയെ ബഹുമാനിക്കുകയും കളിക്കാരെ ബഹുമാനിക്കുകയും ചെയ്യുക,” എന്നാണ് ഹർഭജന്റെ കുറിപ്പ്.
തടികൂടിയ കായികതാരമാണ് രോഹിത് എന്നും അദ്ദേഹം ഭാരം കുറയ്ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണ് എന്നുമായിരുന്നു കോൺഗ്രസ് വക്താവ് ഷമമുഹമ്മദ് പറഞ്ഞത് .