ന്യൂഡൽഹി : നാല് ദിവസത്തെ സന്ദർശനത്തിനായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത് . റൂബിയോ ഇന്ത്യയിൽ വന്നിറങ്ങിയപ്പോൾ ഭാര്യ ജീനറ്റ് ഡൗസ്ഡെബ്സ് റൂബിയോയ്ക്കൊപ്പം വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ചിത്രം അദ്ദേഹം പങ്ക് വച്ചിരുന്നു. ഇപ്പോൾ റൂബിയോ പരിഹസിച്ച് ഇറാന്റെ മുംബൈ കോൺസുലേറ്റ് പങ്ക് വച്ച എക്സ് പോസ്റ്റാണ് ചർച്ചയാകുന്നത് .
റൂബിയോയുടെ എക്സ് പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ഇറാന്റെ മുംബൈ കോൺസുലേറ്റ് എഴുതി, “തോഡാ സീഖ് ലോ യാർ… ‘സഭ്യത കാ ക്രാഷ് കോഴ്സ്’ ഫ്രീ മേ മിൽ ജായേഗ! #ഇന്ത്യ #ട്രംപ് #റൂബിയോ.” എന്നാണ് മുംബൈ കോൺസുലേറ്റ് കുറിച്ചത് .
സഭ്യത ഇന്ത്യയിൽ നിന്ന് പഠിക്കണം എന്നാണ് ഇറാൻ അർത്ഥമാക്കുന്നത് . ‘ ഇന്ത്യയിൽ സഭ്യതയെ കുറിച്ച് ക്രാഷ് കോഴ്സ് എടുക്കൂ. നിങ്ങൾക്ക് അത് സൗജന്യമായി ലഭിക്കും ‘ എന്നാണ് മുംബൈ കോൺസുലേറ്റ് അർത്ഥമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഏപ്രിലിൽ ആണവ തർക്ക ചർച്ചകൾക്കിടെ ഇറാനെ നാഗരികതയുടെ പേരിൽ യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ പരാമർശിച്ചാണ് ഇറാന്റെ ട്വീറ്റെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം മാർക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചർച്ച നടത്തി. വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രമ്പിന്റെ ക്ഷണവും റൂബിയോ പ്രധാനമന്ത്രിയെ അറിയിച്ചു.ഇന്ന് രാവിലെ കൊൽക്കത്തയിലാണ് റൂബിയോ ആദ്യമെത്തിയത് . അവിടെ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഡൽഹിയിലേയ്ക്ക് എത്തിയത്.

