ചെന്നൈ ; അണ്ണാ ഡിഎം കെ വിമതവിഭാഗത്തിൽ നിന്ന് 3 എം എൽ എ മാർ രാജി വച്ചു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എൽ എൽ എ എസ് ജയകുമാർ , ചെങ്കൽപ്പേട്ട് ജില്ല മധുരാന്തകം എം എൽ എ മരഗതം കുമാരവേൽ, തിരുപ്പൂർ ധാരാപുരം എം എൽ എ സത്യഭാമ എന്നിവരാണ് രാജി വച്ചത്.
സ്പീക്കർ ജെസിഡി പ്രഭാകർക്ക് മൂന്ന് പേരും രാജിക്കത്ത് സമർപ്പിച്ചു . ഇവർ മൂന്ന് പേരും പിന്നീട് ടിവികെയിൽ ചേർന്നു. മന്ത്രി ആദവ് അർജുനയെ കണ്ട ശേഷമാണ് മൂന്ന് പേരും ടിവികെയിൽ ചേർന്നത്. ഇതോടെ അണ്ണാ ഡി എം കെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.
നേരത്തെ ടിവികെയ്ക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ ക്യാമ്പിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു . 47 എംഎൽഎമാരിൽ ഭൂരിഭാഗവും ടിവികെയ്ക്ക് പിന്തുണ നൽകുന്നവരാണ് . 30 ലധികം എംഎൽഎമാർ പാർട്ടി വിട്ട് വിജയ്യെ പിന്തുണയ്ക്കുമെന്ന് മുൻപ് എടപ്പാടിക്ക് പരോക്ഷമായി മുന്നറിയിപ്പ് നൽകി.സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടിവികെയ്ക്കൊപ്പം നിൽക്കുന്നത്.

