ബെംഗളൂരു: വോട്ട് ചോരി കേസിലെ ആദ്യ അറസ്റ്റ് കർണാടകയിൽ . ബംഗാൾ സ്വദേശിയായ ബാപി ആദ്യയെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത് . ആലന്ദ് മണ്ഡലത്തിൽ വൻതോതിൽ വോട്ട് ഇല്ലാതായ കേസിലാണ് അറസ്റ്റ്.
കലബുറഗിയിലെ ഒരു ഡാറ്റാ സെന്റർ ഓപ്പറേറ്ററുടെ അക്കൗണ്ടിൽ നിന്ന് ഓരോ “ഒടിപി ബൈപാസിനും” ബാപി ആദ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 700 രൂപ ക്രെഡിറ്റ് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി ഒടിപിബസാർ എന്ന പ്രത്യേക വെബ്സൈറ്റ് ഉപയോഗിച്ചു. ഡാറ്റാ സെന്ററും നടത്തിയ ഇടപാടുകളുടെ രേഖകളും കണ്ടെടുത്തു. വോട്ട് ഇല്ലാതാക്കലിനുള്ള കരാർ ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറുമായി ബന്ധപ്പെട്ടതാണെന്നും സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് മുൻ ബിജെപി എംഎൽഎമാരുടെയും മക്കളുടെയും വീടുകളിൽ എസ്ഐടി റെയ്ഡ് നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 18 ന് നടത്തിയ പത്രസമ്മേളനത്തിൽ വോട്ട് ചോറി ആരോപണം ഉന്നയിച്ചിരുന്നു. 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനും കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിനും മുമ്പ് ധാരാളം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയതായി രാഹുൽ ആരോപിച്ചു . എന്നാൽ , ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി തള്ളിക്കളഞ്ഞിരുന്നു.

