നാഗർകോവിൽ : ക്രൈംബ്രാഞ്ച് എസ് ഐ എന്ന വ്യാജേന പോലീസ് യൂണിഫോം ധരിച്ച് നാഗർകോവിലിൽ എത്തിയ യുവതി അറസ്റ്റിൽ . തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന 34 കാരിയാണ് പിടിയിലായത് . ചെന്നൈയിലെ ക്രൈംബ്രാഞ്ച് എസ് ഐ ആണ് താനെന്നാണ് അഭിപ്രിയ പറഞ്ഞിരുന്നത് .
പാർവതീപുരം സ്വദേശി വെങ്കിടേഷാണ് അഭിപ്രിയയ്ക്കെതിരെ പരാതി നൽകിയത് . നാഗർകോവിൽ വനിതാകോളേജിന്റെ അടുത്ത് വച്ച് പരിചയപ്പെട്ട ശേഷം വെങ്കിടേഷിന്റെ ഭാര്യയുടെ ബ്യൂട്ടിപാർലറിൽ എത്തിയ അഭിപ്രിയ ഫേഷ്യൽ ചെയ്ത ശേഷം പണം കടം പറഞ്ഞ് പോയി. സംശയം തോന്നിയ വെങ്കിടേഷ് വടശേരി പോലീസിനെ വിവരമറിയിച്ചു.
ഇവർ മറ്റ് പലരെയും ഇത്തരത്തിൽ കബളിപ്പിച്ചതായും , കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു . 13 വർഷം മുൻപ് അഭിപ്രിയ 66 കാരനായ മുരുകനെ വിവാഹം കഴിച്ചിരുന്നു . എന്നാൽ പിന്നീട് അഭിപ്രായ വ്യത്യസത്തെ തുടർന്ന് മുരുകനുമായി വേർപിരിഞ്ഞു . ഈ ബന്ധത്തിൽ ഒരു മകനുമുണ്ട് .
അടുത്തിടെ പൃഥ്വിരാജ് എന്നൊരാളുമായി അഭിപ്രിയ അടുപ്പത്തിലായിരുന്നു . എന്നാൽ വിവാഹം കഴിക്കുന്നത് പോലീസുകാരെ ആയിരിക്കുമെന്ന പൃഥ്വിരാജിന്റെ വാക്ക് കേട്ടാണ് അഭിപ്രിയ ഇത്തരത്തിൽ വേഷം കെട്ടിയതെന്നാണ് സൂചന .