ശ്രീനഗർ : ഡൽഹി കാർ സ്ഫോടനത്തിൽ ചാവേറായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ-നബിയുടെ കശ്മീരിലെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെ, തെക്കൻ കശ്മീരിലെ സുരക്ഷാ സേനയുടെ മേൽനോട്ടത്തിലായിരുന്നു വീട് തകർത്തത് .
തിങ്കളാഴ്ച 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറായ ഉമർ ആണ് പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നത് . സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയതും അമ്മയിൽ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചാണ് കാറിൽ ഉമറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കശ്മീരിലെ വീട് പൊളിച്ചുമാറ്റിയത്. നേരത്തെ, പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെയും ഈ നടപടി സ്വീകരിച്ചിരുന്നു.ഏകദേശം 2,900 കിലോഗ്രാം ബോംബ് നിർമ്മാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തതിന് പിന്നാലെയായിരുന്നു ഡൽഹി സ്ഫോടനം. ഉമറിന്റെ ഡോക്ടർമാരും കൂട്ടാളികളുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നീ രണ്ട് ഡോക്ടർമാരും ഇപ്പോൾ കസ്റ്റഡിയിലാണ്.
ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അവരെ ചോദ്യം ചെയ്തുവരികയാണ്

