മധുര : തമിഴ് നടൻ സൂരിയുടെ അമ്മൻ ഉണവകം റെസ്റ്റോറന്റിനെതിരെ പരാതി . മധുര സർക്കാർ രാജാജി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശാഖയ്ക്ക് എതിരെയാണ് വിമര്‍ശനം. മധുരയിലെ വിവിധ ഇടങ്ങളിൽ സൂരിയ്ക്ക് ഹോട്ടലുകൾ ഉണ്ട് .
2022 മുതൽ മധുര സർക്കാർ രാജാജി ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന അമ്മൻ ഉണവകം ഭക്ഷണശാല നഴ്സസ് ഹോസ്റ്റലിന് വേണ്ടിയുള്ള സെപ്റ്റിക് ടാങ്കിന്റെ അടുത്താണ് ഹോട്ടലിലേയ്ക്ക് ഭക്ഷണം ഉണ്ടാക്കുന്നത് എന്നാണ് ആരോപണം . അവിടെ വച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നും , പച്ചക്കറികൾ അരിയുന്നതെന്നുമാണ് അഭിഭാഷകൻ മുത്തുകുമാർ ജില്ലാ കലക്ടറുടെ ഓഫീസിൽ നല്കിയ പരാതിയില്‍ പറയുന്നത്.
ഇത് പോലെ തന്നെ എലി, പൂഛ്ക എന്നിവ കയറിയിറങ്ങുന്ന പ്രദേശത്ത് വൃത്തിഹീനമായ രീതിയിൽ ഭക്ഷണം തയ്യാറാക്കുന്നത് രോഗങ്ങൾക്ക് കാരണമാകുമെന്നത് പ്രധാന ആശങ്കയാണെന്നും , ഇത്തരത്തിൽ ഉണ്ടാക്കുന്ന ഭക്ഷണം ഗർഭിണികൾക്കും , കുട്ടികൾക്കും , പൊതുജനങ്ങൾക്കും നൽകുന്നുവെന്നും പരാതിയിൽ പറയുന്നു.