ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തുടർച്ചയായ ഒമ്പതാം തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പല സുപ്രധാന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി. 2026 ഏപ്രിൽ 1 ന് ആദായനികുതി നിയമം നടപ്പിലാക്കുമ്പോൾ, മദ്യത്തിന് കൂടുതൽ വില കൂടും.
മൈക്രോവേവ്, സൗരോർജ്ജവുമായി ബന്ധപ്പെട്ട വസ്തുക്കൾ, കാൻസർ മരുന്നുകൾ എന്നിവയ്ക്ക് വിലകുറയും. തുകൽ , തുണി , സിന്തറ്റിക് പാദരക്ഷകൾ , വിദേശ യാത്ര ചിലവ്, 17 കാൻസർ മരുന്നുകൾ , മൈക്രോവേവ് ഓവൻ , ഷൂസ് , വിമാന നിർമ്മാണ ഉപകരണങ്ങൾ , ഇവി ബാറ്ററി , പ്രമേഹ മരുന്നുകൾ , ബയോഗ്യാസ് കലർന്ന സിഎൻജി, സോളാർ ഗ്ലാസ് , വിമാന ഇന്ധനം എന്നിവയ്ക്കെല്ലാം ബജറ്റിൽ വില കുറയും .
ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്ലറ്റുകൾ എന്നിവയ്ക്കും വില കുറയും. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന, ഇറക്കുമതി ചെയ്യുന്ന ചില ഉപകരണങ്ങളും വില കുറയുന്നവയുടെ പട്ടികയിലുണ്ട്. ലക്ഷ്വറി വാച്ചുകൾ, ഇറക്കുമതി ചെയ്യുന്ന മദ്യം, സിഗരറ്റ്, പാൻമസാല, ഗുഡ്ക ഉൽപ്പനങ്ങൾക്കാണ് വിലകൂടുന്നത്. ഒപ്പം ഇറക്കുമതി ചെയ്യുന്ന ടിവി , ക്യാമറ , ഫോട്ടോഗ്രാഫി, റെക്കോർഡിംഗ് ഉൽപ്പന്നങ്ങൾ എന്നിവയും വിലകൂടുന്നവയുടെ പട്ടികയിലുണ്ട്.

