തിരുവനന്തപുരം ; വനിതകളുടെ സംരംഭങ്ങൾക്ക് ധനസഹായം ലഭ്യമാക്കും. വിദ്യാഭ്യാസത്തിലൂടെ തൊഴിലും സംരംഭവും പ്രോത്സാഹിപ്പിക്കുന്നതിന് ഉന്നതാധികാര സമിതി രൂപീകരിക്കും . അഞ്ച് റീജിയണൽ മെഡിക്കൽ ഹബും ബജറ്റിൽ പ്രഖ്യാപിച്ചു.AI യുടെയും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെയും തൊഴിൽ സ്വാധീനം പരിശോധിക്കുന്നതിനായി ഉന്നതതല സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു.ഗ്രാമീണ വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി .
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ . പ്രമേഹം, കാൻസർ മരുന്നുകളുടെ വിലകുറയും. ഔഷധ വികസനത്തിനായുള്ള പദ്ധതിയായ ബയോ ഫാർമ ശക്തിയും ബജറ്റിൽ പ്രഖ്യാപിച്ചു.ഇന്ത്യയെ ആഗോള ബയോഫാർമ നിർമ്മാണ കേന്ദ്രമാക്കി വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ₹10,000 കോടി ചെലവിൽ ബയോഫാർമ ശക്തി ആരംഭിക്കും. വയോജനങ്ങൾക്കുള്ള വൈദ്യ പരിചരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. അഞ്ച് പുതിയ പ്രാദേശിക മെഡിക്കൽ സെന്ററുകൾ സ്ഥാപിക്കും .

