മഹാകുംഭമേളയിൽ താരമായി നക്ഷത്രക്കണ്ണുള്ള സുന്ദരി . ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാ കുംഭമേളയിൽ മാലകൾ വിൽക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇരുനിറത്തിലുള്ള പെൺകുട്ടിയെ മോണലിസയോട് സാമ്യപ്പെടുത്തിയാണ് പലരും സംസാരിക്കുന്നത് .
നീളമുള്ള മുടി വൃത്തിയായി പിന്നിയിട്ട്, മാലകൾ അണിഞ്ഞ്, ചെറുപുഞ്ചിരി ഒളിപ്പിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും എടുക്കാൻ പലരും അവരുടെ ചുറ്റും കൂടുന്നുണ്ട്. എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യത്തിനും പ്രതികരണം ഒരു പുഞ്ചിരി മാത്രമാണ്.
വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് അവരുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകൾ ലഭിച്ചു. “അവളുടെ കണ്ണുകൾ ഹൃദയങ്ങളെ കവർന്നു” എന്നാണ് ചിലരുടെ കമന്റ് .