ഡബ്ലിൻ: മോർട്ട്ഗേജ് നിരക്കുകളിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് അവന്റ് മണി. മോർട്ട്ഗേജ് നിരക്ക് കുറച്ചതിനൊപ്പം ഉപഭോക്താക്കൾക്ക് വമ്പൻ തുക ക്യാഷ് ബാക്കും അവന്റ് മണി വാഗ്ദാനം ചെയ്യുന്നു. ഏകദേശം രണ്ടേകാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഗുണം നൽകുന്നതാണ് കമ്പനിയുടെ തീരുമാനം.
സ്ഥിര മോർട്ട്ഗേജ് നിരക്ക് (ഫിക്സ്ഡ് മോർട്ട്ഗേജ് റേറ്റ്) 0.35ശതമാനം വരെയാണ് കുറച്ചത്.
3-, 4-, 5-, 7- അല്ലെങ്കിൽ 10 വർഷത്തെ സ്ഥിര നിരക്കിലുള്ള മോർട്ട്ഗേജ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് 2% ആയി ഇരട്ടിയാക്കി വർദ്ധിപ്പിച്ചിട്ടുമുണ്ട്.
Discussion about this post

