കൊച്ചി : നന്ദഗോവിന്ദം ഭജൻസിനെതിരെയുള്ള കമ്യൂണിസ്റ്റ്- ഇസ്ലാമിസ്റ്റ് ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് ഡോ . സെൻ കുമാർ . ഹിന്ദുവിനെ വിഘടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന സുടാപ്പി സ്പോൺസർഡ് കേരള അംബേദ്കറൈറ്റുകളെ എങ്ങനെ തകർത്തു തരിപ്പണമാക്കിയോ, അതുപോലെ കമ്മിക്ക് വേണ്ടി ഹിന്ദുവിനെതിരെ ആടി പാടുന്നവരെയും അടിപറയിപ്പിക്കാനാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
നന്ദ ഗോവിന്ദം ഭജൻസ് ഹിന്ദു യുവതയെ ക്ഷേത്രങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള ഒരു നല്ല വഴിയാണ്.
അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കമ്മികൾ ആരംഭിച്ചു കഴിഞ്ഞു. ക്ഷേത്രസംരക്ഷണ സമിതിയുടെ പരിധിയിൽ വരുന്ന ക്ഷേത്രങ്ങളിൽ ഇത് കൊണ്ടുവരണം. അതുപോലെ ഇതിനെതിരായുള്ള കമ്മി സുടാപ്പി നടപടികൾ നിയമപരമായി നേരിടണം.
കൂടാതെ ശിവ സ്ത്രോത്രങ്ങളും ഇതിനേക്കാൾ ഏറെ ത്രസിപ്പിക്കുന്നവ കൂടിയാണ്.. അവ കൂടി നന്നായി അവതരിപ്പിക്കുന്ന ടീംസ് ഉണ്ടായാൽ കുട്ടികൾ തെറിപ്പാട്ട് കേൾക്കാൻ പോകില്ല.
സനാതന ധർമത്തെ വെട്ടാൻ വരുന്ന എന്തിനും പ്രതിവിധിയുണ്ട്. ശ്രീജിത്ത് പണിക്കരുടെ 15 മിനുട്ടുകൾ, ഹിന്ദുവിനെ വിഘടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന സുടാപ്പി സ്പോൺസർഡ് കേരള അംബേദ്കറൈറ്റുകളെ എങ്ങനെ തകർത്തു തരിപ്പണമാക്കിയോ, അതുപോലെ കമ്മിക്ക് വേണ്ടി ഹിന്ദുവിനെതിരെ ആടി പാടുന്നവരെയും അടിപറയിപ്പിക്കാനാകും.
ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത..

