ഡബ്ലിൻ: ഐറിഷ് വിപണിയിൽ നിന്നും നെസ്ലേയുടെ കൂടുതൽ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ്. വിഷാംശം പുറപ്പെടുവിക്കുന്ന ബാക്ടീരിയ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും നടപടി സ്വീകരിച്ചിരിക്കുന്നത്. നെസ്ലേയുടെ 400 ഗ്രാം എസ്എംഎ അൽഫാമിനോയുടെ ബാച്ചുകളാണ് തിരിച്ചുവിളിച്ചത്.
51210017Y1 ബാച്ച് കോഡും, മെയ് 2027 എക്സ്പയറി ഡേറ്റും ആയ ബാച്ചും, 51700017Y1 ബാച്ച് കോഡും ജൂൺ 2027 എക്സ്പയറി ഡേറ്റും ആയ ബാച്ചും ആണ് ഇവ. സെറുലൈഡ് എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് ഈ ഉത്പന്നങ്ങളിലും കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുത ബാച്ചുകളിൽ ഉൾപ്പെട്ട ഉത്പന്നങ്ങൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.
Discussion about this post

