ഡബ്ലിൻ: അയർലൻഡിൽ മലയാളി സമൂഹത്തിന്റെ പുതിയൊരു കൂട്ടായ്മ കൂടി. എൻഫീൽഡ് കേന്ദ്രമാക്കിയാണ് പുതിയ മലയാളി അസോസിയേഷൻ രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നിലവിൽ വന്ന അസോസിയേഷന്റെ പ്രസിഡന്റായി അരുൺ തുണ്ടിയിലിനെ തിരഞ്ഞെടുത്തു.
എൻഫീൽഡ് മലയാളി അസോസിയേഷൻ എന്നാണ് പുതിയ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്. കിൽഡെയർ, മീത്ത് എന്നീ കൗണ്ടികളിൽ എൻഫീൽഡിനോട് ചേർന്ന് കിടക്കുന്ന മലയാളി സമൂഹത്തിന്റെ കൂട്ടായ്മയാണ് ഇത്. ജോ പോളാണ് അസോസിയേഷന്റെ സെക്രട്ടറി. അരുൺ മണിയെ ട്രഷററായി തിരഞ്ഞെടുത്തു.
Discussion about this post

