ഡബ്ലിൻ: ജാമി ടിഗെ എന്നിസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ്. യുകെയിൽ നിന്നും നാടുകടത്തപ്പെട്ട 40 വയസ്സുകാരിയെ ആണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കും. 9 വർഷങ്ങൾക്ക് മുൻപായിരുന്നു ജാമി വെടിയേറ്റ് കൊല്ലപ്പെട്ടത്.
2017 ഒക്ടോബർ 28 ന് ഡബ്ലിൻ 17 ലെ പ്രിയേഴ്സ്വുഡിലെ മോട്ട്വ്യൂ അവന്യൂവിൽ വെച്ചായിരുന്നു സംഭവം. വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ 24 വയസ്സായിരുന്നു ജാമിയ്ക്ക്. സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഇതിനിടെ തോക്കുമായി എത്തിയ അക്രമി സംഘം അദ്ദേഹത്തിന്റെ ശിരസിലേക്ക് നിറയൊഴിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജാമി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
Discussion about this post

