സിർമൗർ ; ഹിമാചൽ പ്രദേശിൽ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോകുകയായിരുന്ന ബസ് സിർമൗർ ജില്ലയിലെ ഹരിപൂർധാറിന് സമീപം റോഡിലേക്ക് മറിയുകയായിരുന്നു.
‘മരണസംഖ്യ ഉയർന്നേക്കാം. ബസിൽ 30-35 പേർ ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു. ഞങ്ങൾ എല്ലാവരും സ്ഥലത്തേക്ക് ഉടൻ എത്തും. പരിക്കേറ്റവരെ പുറത്തെത്തിക്കാൻ പോലീസും മറ്റ് രക്ഷാപ്രവർത്തകരും ശ്രമിക്കുന്നു.” എസ്പി സിർമൗർ നിഷ്ചിന്ത് സിംഗ് നേഗി പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post

