ന്യൂഡൽഹി : രാജ്യാന്തര ബഹിരാകാശ നിലയിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര . ചരിത്രപരമായ ആക്സിയം മിഷൻ 4 (ആക്സ്-4) വേളയിൽ കാണിച്ച അസാധാരണമായ ധൈര്യത്തിനാണ് പുരസ്ക്കാരം. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനാണ് ശുഭാൻഷു ശുക്ല . ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയാണ് .
ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്ന് പേർക്ക് കീർത്തിചക്ര ലഭിച്ചു. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണൻ. മേജർ അർഷ്ദീപ് സിംഗ്, നായിബ് സുബേദാർ ദോലേശ്വർ സുബ്ബ നായർ എന്നിവർക്കും കീർത്തി ചക്ര നൽകും. മേജർ അർഷ്ദീപ് അസം റൈഫിൾസിന്റെ ഭാഗമാണ്, നായിബ് സുബേദാർ ദോലേശ്വർ സുബ്ബ അർദ്ധസൈനിക വിഭാഗമാണ്.
സുരക്ഷാ സേനയിലെ 70 സൈനികർക്ക് ധീരതാ അവാർഡുകൾ നൽകും. ആറ് സൈനികർക്ക് മരണാനന്തര ബഹുമതി നൽകും. മൂന്ന് സൈനികർക്ക് കീർത്തി ചക്രയും 13 സൈനികർക്ക് ശൗര്യ ചക്രയും നൽകും. ഒരു സൈനികന് മരണാനന്തര ബഹുമതിയായി ശൗര്യ ചക്രയും നൽകും.

