ചെന്നൈ : അണ്ണാ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ക്യാമ്പസിൽ ലൈംഗിക അതിക്രമത്തിനിരയായതിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു . സംഭവത്തിൽ ഡി എം കെ സർക്കാരിനെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി.
സ്വന്തം ശരീരത്തിൽ സ്വയം ചാട്ടവാർ കൊണ്ട് അടിച്ചായിരുന്നു അണ്ണാമലൈയുടെ പ്രതിഷേധം. ഡിഎംകെ പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ചെരിപ്പ് ധരിക്കില്ലെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.പ്രതിഷേധാത്മകമായി 48 ദിവസത്തെ വ്രതത്തിനും അണ്ണാമലൈ തുടക്കം കുറിച്ചു. വ്രതം പൂർത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും.
അണ്ണാ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 19 കാരിയാണ് പീഡനത്തിനിരയായത്.കേസിൽ 37 കാരനായ ജ്ഞാനശേഖരൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഡിഎംകെ പ്രവർത്തകനാണെന്ന പ്രതിപക്ഷ ആരോപണം ഡിഎംകെ തള്ളി.. പ്രതിക്കെതിരെ 2011ലും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 17ഓളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.