തിരുനെൽവേലി: മൂന്ന് മാസം മുമ്പ് ബഹ്റൈൻ കോസ്റ്റ് ഗാർഡിൻ്റെ പിടിയിലായ തമിഴ്നാട്ടിലെ 28 മത്സ്യത്തൊഴിലാളികൾക്ക് മോചനം . ഇടിന്തകരയിൽ നിന്നുള്ള 28 മത്സ്യത്തൊഴിലാളികളാണ് ജന്മനാട്ടിലേയ്ക്ക് മടങ്ങി എത്തിയത് . അസംബ്ലി സ്പീക്കർ എം അപ്പാവും തിരുനെൽവേലി എംപി സി റോബർട്ട് ബ്രൂസും അവരെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ആഗസ്റ്റ് 31 ന് ജോലിക്കായി ഇറാനിലേക്ക് പോയ ഈ മത്സ്യത്തൊഴിലാളികളെ ഐഎംബിഎൽ ലംഘിച്ചുവെന്നാരോപിച്ച് സെപ്റ്റംബർ 11 ന് ബോട്ടുകൾ സഹിതം പിടികൂടിയിരുന്നു. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും എംപി ബ്രൂസും എംഇഎ എസ് ജയശങ്കറിന് കത്തയച്ചു. ആറ് മാസത്തെ ജയിൽ ശിക്ഷ വിധിച്ച ബഹ്റൈൻ കോടതി പിന്നീട് അത് മൂന്ന് മാസമായി കുറയ്ക്കുകയും കാലാവധി അവസാനിച്ചതിന് ശേഷം അവരെ ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു. നവംബർ 24-ന് അപ്പാവു കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്തു.
ഡിസംബർ അഞ്ചിന് അറസ്റ്റിലായ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ കോടതിയും വിട്ടയച്ചു. ഐഎംബിഎൽ ലംഘിച്ചുവെന്നാരോപിച്ച് എസ്എൽ നേവിയാണ് ഇവരെ പിടികൂടിയത്. രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം കോടതി 50,000 രൂപ വീതം പിഴ ചുമത്തി. മോചിപ്പിച്ച മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറാനാണ് സാധ്യത.