ഡബ്ലിൻ: ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
20 ഉം 50 ഉം വയസ്സ് പ്രായമുള്ള പുരുഷന്മാർക്കാണ് പരിക്കേറ്റത്. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരാണ് ഇവർ. ബ്യൂമോണ്ട് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

