ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുടെ സന്ദർശനത്തോട് പ്രതികരിച്ച് അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്കെന്റീ. സെലൻസ്കിയുടെ സന്ദർശനം തികച്ചും സുരക്ഷിതവും വിജയകരവുമായിരുന്നുവെന്ന് ഹെലൻ പറഞ്ഞു. സെലൻസ്കിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് ഹെലന്റെ പ്രതികരണം.
സെലൻസ്കിയുടെ സന്ദർശനം പൂർണമായും സുരക്ഷിതവും വിജകരവും ആയിരുന്നു. അയർലൻഡിന്റെ പ്രതിരോധ സേനകൾ ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്. റഷ്യൻ യുക്രെയ്ൻ സംഘർഷം രാജ്യത്തിന്റെ ജിയോപൊളിറ്റിക്കൽ ഘടനയെ മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിന് യോജിച്ച നിലയിൽ അയർലൻഡിന്റെ പ്രതിരോധ മേഖല ഉയരണമെന്നും ഹെലൻ കൂട്ടിച്ചേർത്തു.
Discussion about this post

