മയോ: ചാരിറ്റിയ്ക്കായുള്ള ധനസമാഹരണത്തിനായി നഗ്നപാദനായി നടന്ന് യുവാവ്. 32 കാരനും മയോ സ്വദേശിയുമായ എമോൺ കീവേനിയാണ് മൈലുകളോളം ചെരിപ്പിടാതെ നടക്കുന്നത്. ഇസ്താംബൂളിൽ നിന്നും യുവാവ് തുടങ്ങിയ യാത്ര മയോയിലെ ജന്മദേശമായ ക്ലാരിമോറിസിലാണ് അവസാനിക്കുക.
കഴിഞ്ഞ വർഷം മാർച്ച് 25 ന് ആയിരുന്നു അദ്ദേഹം യാത്ര ആരംഭിച്ചത്. യുവജന മാനസികാരോഗ്യ ചാരിറ്റി സംഘടനയായ ജിഗ്സയ്ക്കും , ഫ്രണ്ട്സ് ഓഫ് ദി എർത്തിനും വേണ്ടിയുള്ള ഫണ്ട് സമാഹരണം ആണ് ലക്ഷ്യം. അടുത്ത ആഴ്ചയോടെ യുവാവ് വെക്സ്ഫോർഡിൽ എത്തുമെന്നാണ് വിവരം.
Discussion about this post

