കാർലോ: കൗണ്ടി കാർലോയിൽ വേട്ടയാടുന്നതിനിടെ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. കുടുംബമാണ് സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ബാഗെനാൽസ്ടൗൺ സ്വദേശി പോൾ ഫിറ്റ്സ്പാട്രിക് ആണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുറുക്കന്മാരെ വേട്ടയാടുകയായിരുന്നു പോൾ. ഇതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. നാളെ വൈകീട്ട് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് ഏഴ് വരെ സംസ്കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ സോമേഴ്സ് ഫ്യൂണറൽ ഹോമിൽ നടക്കും. തിങ്കളാഴ്ച രാവിലെ മുതൽ 11 മണി മുതൽ സെന്റ് ആൻഡ്രൂസ് പള്ളിയിൽ ശുശ്രൂഷകൾ നടക്കും. ശേഷം റോയൽ ഓക്കിലെ വെൽസ് സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്കരിക്കുക.

