മയോ: കൗണ്ടി മയോയിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കൂടി കുറ്റം ചുമത്തി പോലീസ്. 20 വയസ്സുകാരനെതിരെയാണ് കുറ്റം ചുമത്തിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു 20 കാരൻ ഉൾപ്പെടെയുള്ള സംഘം ആക്രമണം നടത്തിയത്. പുലർച്ചെ ടക്കർ സ്ട്രീറ്റിൽ ഉണ്ടായ സംഭവത്തിൽ 20 വയസ്സുകാരനാണ് പരിക്കേറ്റത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ ഇപ്പോഴും പോലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post

