ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. കഴിഞ്ഞ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 17,000 ലധികം പേരാണ് അടിയന്തിര താമസ സൗകര്യങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇതിൽ അയ്യായിരത്തിലധികം കുട്ടികൾ ഉണ്ടെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.
ഏപ്രിലിൽ അടിയന്തിര താമസസൗകര്യങ്ങളിൽ താമസിക്കുന്നവരുടെ എണ്ണം 17, 548 ആയി ഉർന്നുവെന്നാണ് ഭവന വകുപ്പിന്റെ കണക്കുകൾ. ഇതിൽ 11,944 പേർ പ്രായപൂർത്തി ആയവരും, 5,604 പേർ കുട്ടികളുമാണ്. 2,707 കുടുംബങ്ങളിലുള്ളവരാണ് ഇത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനത്തിന്റെ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
Discussion about this post

