ഡബ്ലിൻ: ഐറിഷ് പഠന വിസ ലഭിച്ച ഗാസയിൽ നിന്നുള്ള വിദ്യാർത്ഥികൾ അയർലൻഡിൽ. 14 വിദ്യാർത്ഥികളാണ് അയർലൻഡിൽ എത്തിയത്. ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് വിസ ലഭിച്ച വിദ്യാർത്ഥികളാണ് ഇവർ.
ഇസ്താംബൂളിൽ നിന്നുള്ള തുർക്കിഷ് എയർലൈനിലാണ് വിദ്യാർത്ഥികൾ എത്തിയത്. ആകെ വിസ ലഭിച്ച 50 വിദ്യാർത്ഥികളിൽ ആദ്യ സംഘമാണ് ഇവർ. രാവിലെ 9.34 നാണ് വിദ്യാർത്ഥി സംഘം ഡബ്ലിനിൽ എത്തിയത്. ഇവരെ നിരീക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യസഹായം നൽകിയ ശേഷം ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിയ്ക്കും. ഗാൽവേ, യുഎൽ, ഡിസിയു, യുസിഡി, ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളാണ് ഇവർ.

