ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിലും മറ്റുമായി ചികിത്സയിൽ കഴിഞ്ഞിരുന്നത് ഒന്നേ കാൽ ലക്ഷം പേർ. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് പുറത്തുവിട്ടത്. ഈ വർഷം ഇതുവരെ 1,23,262 രോഗികൾക്കാണ് ട്രോളികളിലും മറ്റുമായി ചികിത്സ നൽകിയത്.
2023 ന് ശേഷം ആദ്യമായിട്ടാണ് പ്രതിവർഷം ഇത്രയും പേർക്ക് ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ നൽകുന്നത്. ഇന്ന് മാത്രം 680 ലധികം രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഒക്ടോബർ 28 ന് 824 രോഗികളാണ് ട്രോളികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഈ വർഷം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണ് ഇതെന്ന് ഐഎൻഎംഒ വ്യക്തമാക്കി.
Discussion about this post

