ഡബ്ലിൻ: ഫ്രാൻസിൽ മരിച്ച ഐറിഷ് യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത് . കോർക്ക് സ്വദേശിയായ സിയാൻ ഒ ബ്രയാനാണ് മരിച്ചത്. 20 വയസ്സാണ് യുവാവിന്.
കോർക്കിലെ ബ്ലാർണിയാണ് യുവാവിന്റെ ജന്മദേശം. യൂണിവേഴ്സിറ്റി കോളേജ് കോർക്കിലെ വിദ്യാർത്ഥിയാണ്. അവധിക്കാലം ആഘോഷിക്കുന്നതിന് വേണ്ടിയാണ് യുവാവ് സുഹൃത്തുക്കൾക്കൊപ്പം ഫ്രാൻസിൽ എത്തിയത്.
ഞായറാഴ്ച രാത്രി പ്രശസ്ത ഫ്രഞ്ച് സ്കീ റിസോർട്ടായ ആൽപ് ഡി’ഹ്യൂസിൽ സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിനിടെ സിയാന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. സിയാന്റെ മൃതദേഹം അയർലൻഡിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്.
Discussion about this post

