ഡബ്ലിൻ: യുകെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചു. ഇന്നലെ ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഡബ്ലിനിൽ നിന്നുള്ള സർവ്വീസുകളും റദ്ദാക്കേണ്ടതായി വന്നു.
കനത്ത മഞ്ഞാണ് അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനുഭവപ്പെടുന്നത്. ഡബ്ലിൻ വിമാനത്താവളത്തിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇവിടെ നിന്നും ആംസ്റ്റർഡാമിലേക്കുള്ള മൂന്ന് സർവ്വീസുകളും ബ്രസ്സൽസിലേക്കുള്ള ഒരു സർവ്വീസും റദ്ദാക്കി. നിരവധി വിമാനങ്ങളാണ് വൈകി സർവ്വീസ് നടത്തിയത്.
Discussion about this post

