ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വൻ ലഹരിവേട്ട. സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. 20 വയസ്സുള്ള യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
4,47,000 യൂറോയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ കഞ്ചാവ്, കൊക്കെയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. 5.5 കിലോ കഞ്ചാവാണ് ആദ്യം ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. പിന്നീട് പോലീസ് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതിൽ 3,68,000 യൂറോയുടെ കൊക്കെയ്ൻ ശേഖരവും പിടിച്ചെടുത്തു. ഇരുവരെയും ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെ കോടതിയിൽ ഹാജരാക്കും.
Discussion about this post

