കെറി: കൗണ്ടി കെറിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ലോഹെർകാനണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികളോ സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരോ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
കഴിഞ്ഞ ദിവസമാണ് കനാൽ വാക്ക്വേയിലെ വെള്ളത്തിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം കണ്ടവർ ഉടൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ത്രീയ്ക്ക് 50 നും 60 നും ഇടയിൽ പ്രായം വരും. 5 അടി 5 ഇഞ്ചാണ് ഉയരം. ചുവന്ന ടോപ്പും ലെഗ്ഗിനുമാണ് വേഷം. വെള്ള റണ്ണേഴ്സും ധരിച്ചിട്ടുണ്ട്. നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിലാണ് ഇവരുടെ മൃതദേഹം ഉള്ളത്.
Discussion about this post

