ഡബ്ലിൻ: നഗരത്തിൽ വിനോദസഞ്ചാരിയായ യുവതിയ്ക്ക് നേരെ ആക്രമണം. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ചയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ.
33 കാരിയായ കെവിൻ ക്ലെറ്റ്സാന്റർ ആണ് ആക്രമണത്തിന് ഇരയായത്. ഡാം സ്ട്രീറ്റിലൂടെ നടക്കുകയായിരുന്നു യുവതി. ഇതിനിടെ യുവാവ് യാതൊരു പ്രകോപനവും ഇല്ലാതെ യുവതിയുടെ മുഖത്ത് അടിയ്ക്കുകയായിരുന്നു. അടിയേറ്റ് ഇവരുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തംവന്നു. ലിംഗവിവേചനമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം.
Discussion about this post

