ലിമെറിക്ക്: ലിമെറിക്കിൽ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. 25 വയസ്സുള്ള ക്ലോഡാഗ് ഫെർഗൂസൻ ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ലിമെറിക് സ്വദേശിനിയാണ് യുവതിയെന്നാണ് സൂചന.
ബുധനാഴ്ച രാത്രിയാണ് ലിമെറിക് സിറ്റിയിലെ ക്ലേടൺ ഹോട്ടലിൽ ക്ലോഗാഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും പുറത്തുകാണാത്തതിനെ തുടർന്ന് ജീവനക്കാർ മുറിയിൽ എത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ യുവതിയെ കണ്ടത്. വിവരം അറിഞ്ഞ് ഉടൻ പോലീസും ആംബുലൻസും സ്ഥലത്ത് എത്തി. തുടർന്ന് യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ യുവതിയുടെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

