ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നോമ്പുകാല ധ്യാനം. ഈ മാസം 20,21,22 (വെള്ളി, ശനി, ഞായർ ) എന്നീ തിയതികളിലായിട്ടാണ് ധ്യാനം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും സംഘാടകർ ക്ഷണിച്ചു.
11 ഇടവകകൾ പങ്കാളികളാകുന്ന ധ്യാനം ഗ്ലാസ്നോവിൻ അവർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് സംഘടിപ്പിക്കുന്നത്. 20 ന് വൈകീട്ട് നാല് മണിയോടെയാണ് പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കുക. ആദ്യദിനത്തിൽ നാലിന് ആരംഭിക്കുന്ന ധ്യാനം രാത്രി 9 വരെ തുടരും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 9 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് നാലരവരെയുമാണ് ധ്യാനം ഉണ്ടാകുക.
Discussion about this post

