ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ കുട്ടിയ്ക്ക് പരിക്ക്. 11 വയസ്സുള്ള ആൺകുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനാപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നടന്ന് പോകുകയായിരുന്ന കുട്ടിയെ ബിഎംഡബ്ല്യു എക്സ്5 ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം ഉണ്ടായത്. ഇതിന് പിന്നാല 34 വയസ്സുളള ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
Discussion about this post

