ഡബ്ലിൻ: അയർലൻഡിൽ അതിശൈത്യം. രാത്രിയിൽ താപനില മൈനസ് ആറ് ഡിഗ്രിയിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും രാത്രി രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു.
മഞ്ഞ് വീഴ്ചയുടെ പശ്ചാത്തലത്തിൽ കൗണ്ടികളിൽ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നലെ രാവിലെ പ്രാബല്യത്തിൽ വന്ന മുന്നറിയിപ്പ് ഇന്ന് രാവിലെ 11 മണിയ്ക്ക് അവസാനിക്കും. കാവൻ, ഡൊണഗൽ, മോനാഘൻ, കൊണാച്ച്, ലൗത്ത് എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ് ഉള്ളത്.
Discussion about this post

