ഡബ്ലിൻ: അയർലൻഡിൽ സമ്മറിലെ സംഗീത പരിപാടികൾ പ്രഖ്യാപിച്ച് സിയാൻ ഡുക്രോട്ടും ഡേവിഡ് ഗ്രേയും. ഡബ്ലിനിലും കോർക്കിലുമാണ് ഇവരുടെ പരിപാടി. പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന അടുത്ത ദിവസം മുതൽ ആരംഭിക്കും.
ഡബ്ലിനിലെ ട്രിനിറ്റി കോളേജിലാണ് ഡുക്രോട്ടിന്റെ പരിപാടി. വെള്ളിയാഴ്ച മുതൽ പരിപാടിയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 69.90 യൂറോയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് 12.5 ശതമാനം സർവ്വീസ് ചാർജും ബാധകമാണ്. ജൂൺ 13, 14 തീയതികളിൽ ശനി, ഞായർ ദിവസങ്ങളിൽ കോർക്കിലെ മാർക്വിയിൽ ഡേവിഡ് ഗ്രേയുടെ ലൈവ് പരിപാടി അരങ്ങേറും. ജൂൺ 13-ന് നടക്കുന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ വിറ്റുതീർന്നു. എന്നാൽ ജൂൺ 14ലെ പരിപാടിയ്ക്കായുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ്മാസ്റ്റർ വഴി ടിക്കറ്റുകൾ സ്വന്തമാക്കാം.

