ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ പുതിയ റെസിഡൻഷ്യൽ ടെനൻസീസ് ബില്ലിനെതിരെ പ്രതിപക്ഷം. ബില്ല് രാജ്യത്ത് വാടക കുതിച്ചുയരാൻ കാരണമാകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബില്ല് പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം.
ഹൗസിംഗ് കമ്മിറ്റിയിലെ സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റുകൾ, ലേബർ പാർട്ടി, പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്നീ പാർട്ടികളുടെ പ്രതിനിധികൾ ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടനെ സർക്കാരിന് നൽകും. മാർച്ച് ഒന്ന് മുതൽ പുതിയ വാടക നിയമത്തിലെ പരിഷ്കരണങ്ങൾ നിലവിൽ വരും.
Discussion about this post

