ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യെല്ലോ വാണിംഗുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ പ്രാബല്യത്തിൽ വരും.
മയോ, ഡൊണഗൽ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇരു കൗണ്ടികളിലും ഇന്ന് വൈകീട്ട് നാല് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽ വരും. നാളെ രാവിലെ വരെയാണ് വാണിംഗ് ഉള്ളത്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ വാഹന യാത്ര ഉൾപ്പെടെ ബുദ്ധിമുട്ടേറിയത് ആകും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Discussion about this post

