ഡബ്ലിൻ: അയർലൻഡിൽ ദുരിതം വിതച്ച് ശക്തമായ കാറ്റും മഴയും. മൂവായിരം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. നിരവധി മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും ഗതാഗത തടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
3000 ഇഎസിബി ഉപഭോക്താക്കളാണ് വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നത്. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ഇഎസ്ബി സ്വീകരിക്കുന്നുണ്ട്. കാറ്റിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ഇത് വൈദ്യുതി തടസ്സത്തിനും ഗതാഗതക്കുരുക്ക് രൂപപ്പെടാനും കാരണമായി. ലാവോയിസിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. എന്നിസ്കൊർത്തി, വെകസ്ഫോർഡ് എന്നിവിടങ്ങളിലും സമാന സാഹചര്യം ഉണ്ടായി. സൗത്ത് ഡബ്ലിനിൽ റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിൽ ആയി. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ അറിയിച്ചു.

