ഡബ്ലിൻ: അയർലന്റിലെ തടവുകാർക്ക് ഇലക്ട്രോണിക് ടാഗ്ഗിംഗ് ഏർപ്പെടുത്തും. ഈ വർഷം തന്നെ പുതിയ സംവിധാനം നിലവിൽവരുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ജിം ഒ കെല്ലഗൻ പറഞ്ഞു. ഇതിന് പുറമേ ജയിലുകളിൽ തടവുപുള്ളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതികൾക്കും രൂപം നൽകും.
ജയിലുകളിൽ ഇലക്ട്രോണിംഗ് മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരാൻ മന്ത്രിയെന്ന നിലയിൽ പ്രതിജ്ഞാബദ്ധനാണ്. നീതിന്യായ വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിന് ശേഷം വിവിധ പ്രവർത്തനങ്ങളാണ് ഞാൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ജയിലുകളിൽ 400 ഓളം പേരാണ് സ്ഥലമില്ലാത്തതിനെ തുടർന്ന് തറയിൽ കിടന്നുറങ്ങുന്നത്. ജയിൽ പുള്ളികളുടെ എണ്ണം വർദ്ധിക്കുന്നത് ജയിലിൽ പലവിധ അക്രമ സംഭവങ്ങൾക്കും കാരണം ആയിട്ടുണ്ട്.
Discussion about this post

