കോർക്ക്: കോർക്കിൽ ആയുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ. 30 ഉം 40 ഉം വയസ്സുള്ള യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ചാൾവില്ലെയിലെ സർവ്വീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംശയം തോന്നിയതിന് പിന്നാലെ യുവാക്കളുടെ കാർ ഗാർഡ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ആയുധങ്ങൾ കണ്ടത്. മൂന്ന് തോക്കുകൾ ആയിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം 3 ഡി പ്രിന്റഡ് തോക്ക് ആയിരുന്നു. വെടിയുണ്ടകളും മാഗസിനും ഇവയ്ക്കൊപ്പം ഗാർഡ പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഗാർഡ അറിയിച്ചു.
Discussion about this post

