ഡബ്ലിൻ: അയർലൻഡിൽ അതിശൈത്യത്തിനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുള്ള പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. റോഡിലൂടെയുള്ള യാത്രയ്ക്ക് തടസ്സം നേരിട്ടേക്കാമെന്നും അപകടസാധ്യത കൂടുതലാണെന്നും മെറ്റ് ഐറാൻ അറിയിച്ചു. മഞ്ഞ് വീഴ്ച കാഴ്ച മറച്ചേക്കാം.
ശക്തമായ ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മൈനസ് നാല് ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില കുറയുമെന്നാണ് പ്രവചനം.
Discussion about this post

