ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 12 കൗണ്ടികൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ന് മുതൽ ഞായറാഴ്ച വരെ പകൽ സമയങ്ങളിൽ ചൂട് 27 ഡിഗ്രിയും മറികടക്കുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. രാത്രി കാലങ്ങളിൽ 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില. കാർലോ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലിമെറിക്ക്, ലോങ്ഫോർഡ്, മീത്ത്, ഓഫാലി, ടിപ്പററി, വാട്ടർഫോർഡ്, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ ഉയർന്ന ചൂടിനെ തുടർന്നുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ ഞായറാഴ്ച രാവിലെ ഏഴ് മണിവരെയാണ് മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ അയർലൻഡിൽ വലിയ തോതിൽ ചൂട് അനുഭവപ്പെടാൻ ആരംഭിച്ചിരുന്നു.

