ഡബ്ലിൻ: അയർലൻഡിൽ സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം സൂചിപ്പിക്കുന്നത് കാര്യങ്ങൾ ശരിയായ ദിശയിലല്ലെന്നാണെന്ന് അദ്ദേഹം പറഞ്ഞു. ലീഡേഴ്സ് ക്വസ്റ്റ്യൻസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2026 ൽ ഇതുവരെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം എന്നത് കഴിഞ്ഞ വർഷം മുഴുവനും നടന്ന കൊലപാതകങ്ങളെക്കാൾ വർധിച്ചിരിക്കുന്നതായി ഇവാന ബാസിക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മീഹോൾ മാർട്ടിൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. തുടർച്ചയായ ആക്രമണങ്ങളും, അതിരുകടന്ന ആക്രമണങ്ങളുടെയും കണക്കുകൾ ശരിയല്ലാത്ത ദിശയിലാണ് മുന്നോട്ട് പോകുന്നത്. അതിനാൽ ഇതിനെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

