വെസ്റ്റ്മീത്ത്: സ്പെയിനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. കൗണ്ടി വെസ്റ്റ്മീത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംസ്കാര ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങുകളിൽ പങ്കെടുത്തു.
വെസ്റ്റ്മീത്ത് സ്വദേശികളായ മക്കല്ലഗ് ക്രിക്ടൺ, മൈക്കേല ന്യൂകോംബ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇവർക്കൊപ്പം മൈക്കേലയുടെ സഹോദരിയും മരിച്ചിരുന്നു. മുള്ളിംഗറിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലിലായിരുന്നു ഇരുവരുടെയും സംസ്കാര ശുശ്രൂഷകൾ നടന്നത്. ജൂൺ 28 നായിരുന്നു സ്പെയിനിൽവച്ചുള്ള വാഹനാപകടത്തിൽ മൂന്ന് പേർക്കും ജീവൻ നഷ്ടമായത്.
Discussion about this post

