ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ സ്ഫോടക വസ്തുക്കൾ കൈവശംവച്ച കേസിൽ ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഇയാളെ ഇന്ന് ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 37 വയസ്സുള്ള പുരുഷനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
വ്യാഴാഴ്ച ബെൽഫാസ്റ്റിലെ റൂസ്വെൽറ്റ് സ്ട്രീറ്റ് മേഖലയിൽ സ്ഫോടക വസ്തു കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് 37 കാരൻ പിടിയിലായത്. ഇയാൾക്കൊപ്പം ഒരു സ്ത്രീ കൂടി അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും സ്ഫോടക വസ്തുക്കൾക്ക് പുറമേ ലഹരിശേഖരവും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

