മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ 50 കാരന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കാറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കാരോകീലിൽ N84 ലെ ബാലിൻറോബിന് സമീപം ആയിരുന്നു അപകടം ഉണ്ടായത്. 9 മണിയോടെ സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ചതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 50 വയസ്സുകാരനെ ഗാൽവേ യൂണിവേഴ്സിറ്റി കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

