കെറി: കൗണ്ടി കെറിയിൽ യുവതിയെ കൊലപ്പെടുത്തിയ പ്രതി രാജ്യം വിട്ടിരിക്കാമെന്ന് പോലീസ്. കൃത്യം നടത്തി ഉടൻ തന്നെ ഇയാൾ രാജ്യത്ത് നിന്ന് കടന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ആയിരുന്നു കില്ലാർണയിലെ മക്രോസ് റോഡിലെ വീട്ടിൽ നിന്നും 40 വയസ്സുള്ള ജാമി കാർണിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ തന്നെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഒന്നിൽ കൂടുതൽ പ്രതികൾ സംഭവത്തിലുൾപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാന പ്രതിയാണ് രാജ്യം വിട്ടത്. ഇയാളെ പിടികൂടുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാർഡയെ അറിയിക്കേണ്ടതാണ്. സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറണം.

