ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. 12 മണിക്കൂർ നേരത്തേയ്ക്ക് രാജ്യത്ത് അതിശക്തമായ മഴയുണ്ടാകുമെന്നാണ് മെറ്റ് ഐറാൻ നൽകുന്ന മുന്നറിയിപ്പ്.
ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളിലാണ് യെല്ലോ വാണംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി 9 മണി മുതൽ യെല്ലോ വാണിംഗ് ആരംഭിക്കും. നാളെ രാവിലെ 9 മണിവരെയാണ് മുന്നറിയിപ്പ് തുടരുക. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴ പ്രാദേശിക വെള്ളപ്പൊക്കത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും കാരണമാകും. നാളെ രാവിലെ കോർക്ക്, കെറി കൗണ്ടികളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നിലവിൽ വരും. രാവിലെ 9 മുതൽ രാത്രി 9 വരെ നീണ്ടുനിൽക്കുന്നതായിരിക്കും ഈ മുന്നറിയിപ്പ്.

